തട്ടം പരാമർശം പാർട്ടി നിലപാടല്ല; കെ അനിൽ കുമാറിനെ തള്ളി എം വി ഗോവിന്ദൻ

Advertisement

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നും അതിൽ ആരും കടന്നുകയറേണ്ട എന്നാണ് പാർട്ടി നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങളിലൊക്കെ ചർച്ചയായി കൊണ്ടിരിക്കുന്ന ഒന്നാണ് എസെൻസ് ഗ്ലോബൽ എന്ന യുക്തിവാദ സംഘടന തിരുവനന്തപുരത്ത് നടത്തിയ സെമിനാറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ നടത്തിയ പ്രസ്താവന. അതിൽ ഒരു ഭാഗത്ത് മുസ്ലിം സ്ത്രീകളുടെ തട്ട ധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിക്കുന്നുണ്ട്.

ഹിജാബ് പ്രശ്‌നം ഉയർന്നുവന്നപ്പോൾ സ്ത്രീകളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിൽ ആർക്കും യോജിക്കാനാകുമായിരുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന കാര്യം കൂടിയാണ്. ഇക്കാര്യത്തിൽ ഹിജാബ് പ്രശ്‌നം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന്