തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴൽപ്പണ കേസും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം യഥാർഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ച് കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നിട്ടുണ്ട്. അതിൽ സതീശ് കുമാറിന് പങ്കുണ്ടെന്നും അനിൽ അക്കരെ പറഞ്ഞു
കൊടകര, കരുവന്നൂർ കേസുകൾ തമ്മിൽ ബന്ധമുണ്ട്. കൊടകര കുഴൽപ്പണ കേസിലെ രണ്ട് പ്രതികൾക്ക് സിപിഎം നേതാക്കൾ വായ്പ നൽകി. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്. വായ്പ ഇടപാട് നടത്തിയത് സതീഷ് കുമാറാണ്. ഒന്നേകാൽ കോടി രൂപയാണ് കൊടകര കേസിലെ പ്രതികളായ രഞ്ജിത്തിനും ഭാര്യ ദീപ്തിക്കുമായി വായ്പയായി നൽകിയത്. ബാങ്കിന്റെ പരിധിക്ക് പുറത്താണ് ഈ വായ്പയെന്നും അനിൽ അക്കര പറഞ്ഞു.