വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 04 ബുധൻ

BREAKING NEWS

👉ദില്ലി മദ്യനയ കേസിൽ എ .എ .പി . എം പി സഞ്ജയ് സിംഗിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു.

👉 ഏഷ്യൻ ഗെയിംസ് 35 കി മിമിക്സഡ് ടീം നടത്തത്തിൽ ഇന്ത്യയ്ക്ക് വെങ്കലം

👉 ഡെൽഹിയിലെ മലയാളി സാമൂഹ്യ പ്രവർത്തകൻ സുജാതൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശനിയാഴ്ച ആക്ഷൻ കൗൺസിൽ
രൂപീകരിക്കും.

👉 ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ്: ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ മാർച്ച് ഇന്ന്

🌴 കേരളീയം 🌴

🙏കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. കേരള സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റി. ജയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണു മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

🙏ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണമുയർന്ന നിയമനത്തട്ടിപ്പു കേസിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയതിനു കോഴിക്കോട്ടെ അഭിഭാഷകൻ റഹീസ് അറസ്റ്റിൽ. രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്തു വരികയായിരുന്നു. ആരോപണം ഉന്നയിച്ച ഹരിദാസനും പ്രതികളായ അഖിൽ സജീവും ലെനിൻ രാജുവും ഒളിവിലാണ്.

🙏കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് എത്രയും വേഗം പണം തിരികെ നൽകുമെന്ന് മന്ത്രി ആവർത്തിച്ചു. അമ്പതിനായിരം രൂപ വരെയുള്ള നിക്ഷേപം പൂർണമായും കൊടുക്കും. ഉത്തരവാദികളിൽനിന്ന് പണം തിരിച്ചു പിടിക്കുമെന്നും മന്ത്രി അറിയിച്ചു.

🙏സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസും ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്കു പോയില്ല.

🙏അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി 2025 നവംബർ ഒന്നോടെ കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ബോൾഗാട്ടി പാലസ് കൺവൻഷൻ സെന്ററിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

🙏ലോക് താന്ത്രിക് ജനതാദൾ ഈ മാസം 12 ന് രാഷ്ട്രീയ ജനതാദളിൽ ലയിക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ആർജെഡി പ്രസിഡന്റും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് എം.വി. ശ്രേയംസ്‌കുമാർ പറഞ്ഞു.

🙏കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും പാർട്ടി സമ്മതിച്ചില്ലെന്നും അമ്മ പറഞ്ഞെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മകൻ ബിനിഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പ്രതികരണം. അപവാദങ്ങളുമായി വന്ന് അമ്മയുടെ മനോനില തകർക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ബിനീഷ് കുറിച്ചു.

🙏ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്താൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നു സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി എം.എൽ.എ. ജനങ്ങളെ കുടിയിറക്കാനല്ല ഉദ്യോഗസ്ഥർ വരേണ്ടതെന്നും എം.എം മണി പറഞ്ഞു.

🙏ഡൽഹിയിൽ ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മുന്നറിയിപ്പാണെന്ന് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വച്ചിട്ടുണ്ട്. കർഷക സമര സമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരമാണ് മാധ്യമ വേട്ടയെന്നും ആർ. രാജഗോപാൽ തൃശൂരിൽ പറഞ്ഞു.

🙏മുട്ടിൽ മരം മുറിക്കേസിൽ സമരവുമായി രാഷ്ട്രീയ പാർട്ടികൾ. കർഷകർക്കെതിരേ പിഴ ശിക്ഷ ചുമത്തിയതിനെതിരേ സിപിഎം ഇന്ന് വില്ലേജ് ഓഫീസ് മാർച്ച് നടത്താനിരിക്കെ കോൺഗ്രസ് പ്രവർത്തകർ ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.

🙏ചീട്ടുകളി വലിയ കുറ്റമാണോയെന്ന ചോദ്യവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പുകവലിയും ലോട്ടറി കച്ചവടവും കുറ്റകരമല്ലാത്ത നാട്ടിൽ, സർക്കാർ തന്നെ ലോട്ടറി ചൂതാട്ടം നടത്തുന്ന നാട്ടിൽ ചീട്ടു കളി ഇത്രവലിയ കുറ്റമാണോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

🙏പത്തനംതിട്ടയിൽ ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട അഴൂർ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വിഗ്നേഷ് മനു.

🇳🇪 ദേശീയം 🇳🇪

🙏ഓൺ ലൈൻ മീഡിയ ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്തയെ അറസ്റ്റു ചെയ്തു. യുഎപിഎ ചുമത്തിയാണ് അറസ്റ്റിലായി. മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതിനു പിറകെയാണ് ഓഫീസ് അടച്ചപൂട്ടി എഡിറ്ററെ അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്കിന് ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് പണം നൽകുന്നതെന്നാണ് ആരോപണം.

🙏ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവന്നേക്കും. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയിയുടെ അടുപ്പക്കാരും കാരാട്ടും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങൾ വിവാദമായിരുന്നു. വ്യക്തിപരമായ പരിചയത്തിന്റെ പേരിലുള്ള സന്ദേശങ്ങൾ മാത്രമെന്നാണ് കാരാട്ടിന്റെ പ്രതികരണം.

🙏വധശ്രമക്കേസിൽ പത്തുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനാൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ത്രിശങ്കുവിൽ. മുഹമ്മദ് ഫൈസലിനെ അയോഗ്യനായി പ്രഖ്യാപിച്ചേക്കും.

🙏തെലങ്കാനയിലും ആന്ധ്ര പ്രദേശിലും മനുഷ്യാവകാശ പ്രവർത്തകരുടെയും കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം 62 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. പ്രഗതിശീല കാർമിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനയുടെ നേതാവ് ചന്ദ്രനരസിംഹുലുവിനെ അറസ്റ്റു ചെയ്തു.

🙏തെലുങ്കാനയിൽ മകൻ കെടിആറിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രിയായ അച്ഛൻ കെസിആർതന്നോട് ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മകൻ കെടിആറിനെ അനുഗ്രഹിക്കണമെന്നും കെസിആർ അപേക്ഷിച്ചു.

🙏എൻഡിഎയിൽ ചേർന്ന് മുഖ്യമന്ത്രിയാകാൻ തങ്ങളെ പേപ്പട്ടി കടിച്ചിട്ടില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനുമായ കെ ടി രാമറാവു. എൻഡിഎയിൽനിന്നു പാർട്ടികൾ കൊഴിഞ്ഞു പോകുന്നതുമൂലം വിഭ്രാന്തി ബാധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും രാമറാവു പരിഹസിച്ചു.

🙏ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളില്ല.

🙏കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരിൽ മഴയത്ത് വൈദ്യുതി പോയതു തോട്ടി ഉപയോഗിച്ചു ശരിയാക്കാൻ ശ്രമിച്ച വീട്ടിലെ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. മകൻ അശ്വിൻ, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണു മരിച്ചത്.

🙏ത്രിപുരയിൽ രണ്ടു സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിച്ചു. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്സ് എന്നീ സംഘടനകളെയാണ് യുഎപിഎ ചുമത്തി നിരോധിച്ചത്.

🇦🇽 അന്തർദേശീയം 🇦🇺

🙏അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ സ്പീക്കർക്കെതിരെ വോട്ടു ചെയ്തു. ഗവൺമെന്റിന്റെ അടിയന്തിര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ മെക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധിച്ചിരുന്നു.

🏑🏏 കായികം 🥍 ⚽

🙏ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 5000 മീറ്ററിൽ പാരുൾ ചൗധരിയും വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയും ഇന്ത്യക്കു വേണ്ടി സ്വർണം നേടി.
ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററിൽ സ്വർണം നേടുന്നത്.

🙏800 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അഫ്സൽ വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ ഡെക്കാത്ത്‌ലണിൽ തേജസ്വിൻ ശങ്കർ ദേശീയ റെക്കോർഡോടെ വെള്ളി നേടി. ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലിനും 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാമരാജനും വെങ്കലമെഡൽ.

🙏ഇന്ത്യ 15 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമടക്കം 70 മെഡൽ നേടി