ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

Advertisement

കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക.

16 കുറ്റങ്ങളാണ് പ്രതി അസ്ഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ക്രൂര കൊലപാതകം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയിൽ പ്രധാന സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിക്കും. മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡിനെത്തിയ സാക്ഷികളെ വിസ്തരിക്കില്ല. സാക്ഷിപ്പട്ടികയിൽ ഉൾപ്പെടാത്ത ഡോ. ദീപയെ അധികമായി വിസ്തരിക്കും. 99 സാക്ഷികളുള്ള കേസിൽ ആദ്യ സാക്ഷിയായി പെൺകുട്ടിയുടെ അമ്മയെയും അച്ഛനെയുമാണ് വിസ്തരിക്കുക.