നിയമന തട്ടിപ്പ്: അന്വേഷണം ഊർജിതമാക്കി പോലീസ്

Advertisement

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റിനു
പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ്.അഭിഭാഷകനായ റഹീസിനെയാണ്
ഇന്നലെ കന്റോൺമെന്റ് പോലീസ് അറസ്റ്റ്ചെയ്തത്.

നിയമന അറിയിപ്പ് വന്ന വ്യാജ ഇ മെയിൽ റഹീസാണ് ഉണ്ടാക്കിയതെന്നു പോലീസ് ഉറപ്പിച്ചതിനു പിന്നാലെ ആയിരുന്നു അറസ്റ്റ്.വ്യാജ ഇ-മെയിൽ നിർമ്മിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും പണം വാങ്ങിയതിന് തെളിവില്ലാത്തതിനാൽ
മുൻ AISF നേതാവ് ബാസിത്തിനെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഹരിദാസും ഒളിവിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണികളായ അഖിൽ സജീവൻ, ലെനിൻ രാജ് എന്നിവർ സംസ്ഥാനം വിട്ടുവെന്നും പോലീസ് ഉറപ്പിക്കുന്നുണ്ട്.

Advertisement