കേരള പര്യടനത്തിന് കെ സുധാകരൻ; സർക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാനത്തെമ്പാടും പരിപാടികൾ

Advertisement

തിരുവനന്തപുരം: കെ സുധാകരൻ കേരള യാത്ര നടത്തും. ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനം.

ജനുവരിയിലാണ് കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര നടത്തുക. ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ ജനസദസിന് ബദലായി സംസ്ഥാനത്തെമ്പാടും വ്യാപകമായി പരിപാടികൾ നടത്താനും തീരുമാനമായിട്ടുണ്ട്.

ഇന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വിശദീകരിച്ചു. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കേണ്ട പരിപാടികളാണ് അദ്ദേഹം വിശദീകരിച്ചത്. ഇതിന് പിന്നാലെ സിറ്റിംഗ് എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനും നിർദേശം നൽകിയിട്ടുണ്ട്.