മുട്ടിൽ മരം മുറിയിൽ ഭൂവുടമകൾക്ക് ലഭിച്ച പിഴ നോട്ടീസിന്മേലുള്ള തുടർനടപടികൾ താൽക്കാലികമായി നിർത്തിവച്ചു

Advertisement

മുട്ടിൽ മരം മുറിയിൽ ഭൂവുടമകൾക്ക് ലഭിച്ച പിഴ നോട്ടീസിന്മേലുള്ള തുടർനടപടികൾ താൽക്കാലികമായി നിർത്തിവച്ചു. കർഷകർക്കും ആദിവാസികൾക്കും ഉൾപ്പെടെ വലിയ തുക പിഴ ചുമത്തിയത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. 
കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം മുറിച്ചുമാറ്റിയ മരങ്ങളുടെ മൂല്യത്തിന്റെ മൂന്നു മടങ്ങാണ് പിഴത്തുകയായി റവന്യു വകുപ്പ് നിശ്ചയിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. പിഴ നോട്ടീസിന്മേലുള്ള തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതോടെ ഭൂവുടമകൾ ആശ്വാസത്തിലാണ്. സി.പി.എമ്മിൽ നിന്നുതന്നെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നോട്ടീസ് പുനഃ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നൽകിയിരുന്നു. ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമെടുത്ത കേസിൽ തുടർനടപടികൾ തീരുമാനിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തി. കമ്മീഷണറുടെ തീരുമാനം ഉണ്ടാവുന്നത് വരെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.