തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ഒരു ഭാഗത്ത് സ്റ്റേഷൻ വികസന പ്രവത്തനങ്ങൾ നടക്കുമ്പോൾ ഇരുട്ടിൻ്റെ മറപറ്റി മോഷണവും ഒപ്പം ലഹരി വ്യാപാരവും ഇവിടെ തകൃതിയായി നടക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിലേറെ ബൈക്ക് യാത്രികരുടെ ഹെൽമെറ്റും മഴക്കോട്ടും മോഷ്ഠാക്കൾ അപഹരിച്ചു. നിത്യേനെ അഞ്ഞൂരിൽപ്പരം ഇരുചക്രവാഹനങ്ങളാണ് ഇവിടെത്തെ പാർക്കിംഗ് ഏരിയയിൽ എത്തുന്നത്. എന്നാൽ ഇത് കരാർ എടുത്തവർക്ക് പണം വാങ്ങുന്ന പതിവല്ലാതെ വാഹനങ്ങളുടെ മേൽ ഉത്തരവാദിത്വമില്ല. സി സി ടി വി സംവിധാനങ്ങൾ പാർക്കിംഗ് ഏരിയിൽ ഇല്ലാത്തതും മോഷ്ഠാക്കൾക്ക് തുണയാക്കുന്നു. സ്റ്റേഷൻ പരിസരത്തെ റോഡും ,പാർക്കിഗ് ഏരിയയും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിക്കച്ചവടവും നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന തിരക്കുള്ള ദീർഘദൂര ട്രെയിനുകളിലെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിലക്കുന്ന സംഘവും ഇവിടെ താവളമാക്കിയിട്ടുണ്ട്. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് ഒരു ഓട്ടോ ഡ്രൈവറെ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തിരുന്നു. നൂറ് കണക്കിന് അതിഥി തൊഴിലാളികളാണ് നിത്യേ നെ ഇവിടെ വന്നു പോകുന്നത്. ഇവരെ ലക്ഷ്യമിട്ടാണ് ലഹരി സംഘം പ്രവർത്തിക്കുന്നത്. ശുചിത്വമില്ലായ്മയും
മഴക്കാലത്തെ വെള്ളക്കെട്ടും, തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തിൻ്റെ ശാപമാണ്.