വെള്ളൂർ കേരള പേപ്പർ മില്ലിൽ തീപിടിത്തം, മെഷീനുകളടക്കം കത്തിനശിച്ചു

Advertisement

കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

Advertisement