സംവിധായകൻ രാജസേനന്റെ അമ്മ ഡി. രാധാമണി അമ്മ അന്തരിച്ചു

Advertisement

തിരുവനന്തപുരം: പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയും സംവിധായകൻ രാജസേനന്റെ അമ്മയുമായ ഡി രാധാമണി അമ്മ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകിട്ട് നാല് മണിയോടെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.

മക്കൾ : രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ (നിർമാതാവ്), റാണി അനീസിയ(ലാലി), റാണി അപ്സര (കുഞ്ഞുമോൾ)

മരുമക്കൾ: ശ്രീലത, വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ,ശശിധരൻ.

Advertisement