കോഴിക്കോട്.വൃദ്ധയുടെ മാലതട്ടിപ്പറിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ . സ്വകാര്യആശുപത്രി ജീവനക്കാരനായ തൊണ്ടയാട് സ്വദേശി ഷഹനൂബ് ആണ് കാക്കൂർ പൊലീസിന്റെ പിടിയിലായത് .
കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കുമാരസാമി ചെലപ്രം റോഡില്‍ വച്ച് ഷഹനൂബ് വയോധികയുടെ മാല തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ മാസം 6 നാണ് , നടന്നു പോവുകയായിരുന്ന 76 കാരിയെ അക്രമിച്ച് കീഴ്പ്പെടുത്തി മാല പൊട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ അരികിൽ ബൈക്ക് നിർത്തി പ്രതി 3 പവൻ വരുന്ന സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. കേസില്‍ സമീപ പ്രദേശങ്ങളിലെ 50 ഓളം വീടുകളിലെയും, കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് പ്രതി കവര്‍ച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ വിവരങള്‍ ലഭിച്ചത്. പിന്നീട് ബൈക്കിന്റെ നിറം, മോഡല്‍, ഹെല്‍മറ്റിന്റെ മോഡല്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന്
കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ എം.സനല്‍രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ വയോധിക തിരിച്ചറിഞ്ഞു. പ്രതി കളവ് മുതല്‍ വില്‍പ്പന നടത്തിയ കുറ്റിക്കാട്ടൂരില്‍ ഉള്ള ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തു. ഷഹനൂബ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.