മലപ്പുറം കുനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അടുക്കള കത്തിനശിച്ചു

Advertisement

മലപ്പുറം: കുനിയിൽ അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. അടുക്കളയിൽ തീ ഉയരുന്നത് കണ്ട അയൽവാസി നിയാസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌