സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കേരള പൊലീസ്. ഘോഷയാത്ര നടത്താനുള്ള അനുമതിക്കും പൊലീസ് അകമ്പടിക്കുമാണ് ഫീസ് ഈടാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് ഹൈക്കോടതിയിലുള്ള ഹർജികളിൽ തീർപ്പാക്കുന്നതുവരെ ഫീസ് ഈടാക്കേണ്ടെന്ന് ഡിജിപി നിർദ്ദേശിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡിജിപി നിർദ്ദേശം നല്‍കിയത്.
പുതിയ ഉത്തരവ് പ്രകാരം ഘോഷയാത്ര നടത്തുന്നതിനു പൊലീസ് സ്റ്റേഷൻ പരിധിയിൽ 2000 രൂപയും സബ് ഡിവിഷനൽ പരിധിയിൽ 4000 രൂപയും ജില്ലയാകെ നടത്തുന്നതിനു 10,000 രൂപയും ഫീസ് നൽകണം. മൈക്ക് ലൈസൻസ് 15 ദിവസത്തേക്ക് 365 രൂപ, ഓടുന്ന വാഹനത്തിൽ ജില്ലയാകെ മൈക്ക് അനൗൺസ്മെന്റ് നടത്താൻ 610, സംസ്ഥാനമൊട്ടാകെ വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ 5 ദിവസത്തേക്ക് 6070 രൂപ. അതിനു ശേഷം ഓരോ ദിവസവും 555 രൂപ വീതം. ഈ മാസം ഒന്നു മുതൽ നിരക്ക് പ്രാബല്യത്തിൽ വരും എന്നാണ് പറഞ്ഞിരുന്നത്.
Comments are closed.
ഇനിയിപ്പോൾ രാഷ്ട്രീയക്കാർക്ക് ഇരപ്പാൻ ഇറങ്ങാൻ സമയമായി അപ്പോൾ പല നിയമങ്ങളും മാറും