നിയമന കോഴ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന, ഇത് അന്വേഷിക്കണം: എംവി ഗോവിന്ദൻ

Advertisement

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ആവർത്തിച്ച് എംവി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുത്. അഖിൽ സജീവൻ ഉൾപ്പെടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്. ജി സുധാകരന്റെ കരുവന്നൂർ ഇഡി പരാമർശത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.