തൃശൂർ:
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പിആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെന്ന് ഇഡി. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് ഉണ്ടെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ മാസം 22ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുള്ള വിവരങ്ങൾ തേടി ഇ ഡി പെരിങ്ങണ്ടൂർ ബാങ്കിലേക്ക് ഇമെയിൽ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയക്കുകയും ചെയ്തു
ഇതിൽ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു. അക്കൗണ്ട് അമ്മയുടേതാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിന് കസ്റ്റഡി ആവശ്യമാണെന്നും ഇഡി അറിയിച്ചു.