2023 ഒക്ടോബർ 08 ഞായർ
BERAKING NEWS
👉 ഗാസയിൽ വ്യോമാക്രമണത്തിന് വീണ്ടും തയ്യാറെടുത്ത് ഇസ്രായേൽ,
👉ഇസ്രായേലിൽ ഹമാസ് നടത്തിയ അക്രമണത്തിൽ 300 മരണം. ഇസ്രായേൽ പ്രത്യാക്രമണത്തിൽ 234 പേർ കൊല്ലപ്പെട്ടു.
👉ഇസ്രായേലിൽ കുടുങ്ങി കേരളത്തിൽ നിന്നുള്ള 37 അംഗ തീർത്ഥാടന സംഘം
👉ഇന്ത്യാ- ഇസ്രായേൽ വിമാനസർവ്വീസ് റദ്ദാക്കി എയർ ഇന്ത്യ
👉കണ്ണൂരിൽ ഇന്ന് ഇടത് മുന്നണിയുടെ 7 കുടുംബയോഗങ്ങൾ, മുഖ്യമന്ത്രി പങ്കെടുക്കും.
👉മുനമ്പത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇനിയും കണ്ടെത്താനുള്ള രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു.
👉അഫ്ഗാനിസ്ഥാനിലു
ണ്ടായ ഭൂചനത്തിൽ ഇതുവരെ 320 പേർ മരിച്ചു.
👉 സിക്കിം പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
👉 ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തിന് ഇന്ന് 2.30 ന് ചെന്നൈയിൽ തുടക്കം
👉വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്
👉മാവേലിക്കര താലൂക്കിൽ നാളെ പ്രാദേശിക അവധി
👉 സി ഐ റ്റി യു ഫണ്ട് തട്ടിപ്പ്; അഖിൽ സജീവുമായി തെളിവെടുപ്പ് ഇന്ന്
🌴 കേരളീയം 🌴
🙏കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് സൂചന. കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാന്‍ കാരണം.
🙏കേരളത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് നില്‍ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. യുഡിഎഫും എല്‍ഡിഎഫും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് യുഡിഎഫ് എംപിമാരില്‍ നിന്നും അത് കാണുന്നില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
🙏യുഡിഎഫ് കാലത്തെ ദിര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്, ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. അത് ജനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നുവെന്നും എന്നാല്‍ ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാര്‍മികത ഇല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
🙏വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.
🙏ജെഡിഎസ് കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്ന് മാത്യു ടി തോമസ്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു.
🙏ആദ്യം മരിച്ചയാളിലെ നിപ രോഗം സ്ഥിരീകരിക്കാനായത് നേട്ടമാണെന്നും കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്.
🙏ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് കേരള സര്‍ക്കാര്‍. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റര്‍ മേഖലയിലെ പ്രതിസന്ധികള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
🇳🇪 ദേശീയം 🇳🇪
🙏യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641.
🙏വ്യോമസേനാ ദിനമായ ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ പതാക. പ്രയാഗ് രാജില്‍ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.
🙏സിക്കിം പ്രളയത്തില്‍ ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണം 53ലെത്തി. മരിച്ചവരില്‍ 7 പേര്‍ സൈനികരാണ്. അതേസമയം ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു.
🙏യുദ്ധത്തിനിടയില്‍ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
🙏ബംഗളുരു അത്തിബല്ലെയില്‍ പടക്കകടകള്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ വെന്തുമരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
🇦🇽 അന്തർദേശീയം 🇦🇺
🙏ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തില്‍ മരണം 300 പിന്നിട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു.
🙏തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ”ഇസ്രയേല്‍ പൗരന്മാരേ, നമ്മള്‍ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടല്‍ അല്ല, സംഘര്‍ഷമല്ല, യുദ്ധമാണ്. നമ്മള്‍ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നല്‍കേണ്ടിവരും” നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
🙏ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയും. തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുര്‍ഘടസമയത്ത് ഇസ്രായേലിനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
🙏ഇസ്രായേലിനെതി
രെയുള്ള സൈനിക നീക്കത്തില്‍ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി.
🙏അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 320 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണു 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
🏑🏏 കായികം 🥍🏸
🙏2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ മറികടന്ന ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആയി. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
🙏ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല. ഇത്തവണ ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് ഏറ്റവുമധികം മെഡലുകള്‍ പിറന്നത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് പിറന്നത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ നേടിയത് 70 മെഡലുകളായിരുന്നു.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ റെക്കോഡ് വിജയലക്ഷ്യമുയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ശ്രീലങ്ക പൊരുതി വീണു. ദക്ഷിണാഫ്രിക്കക്ക് 102 റണ്‍സിന്റെ വിജയം.
🙏 ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഏറ്റവും മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
🙏എയ്ഡന്‍ മാര്‍ക്രം 49 പന്തില്‍ സെഞ്ചുറിയടിച്ച് ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 44.5 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പില്‍ ഇരുടീമുകളും ചേര്‍ന്ന് നേടുന്ന ഏറ്റവും വലിയ സ്‌കോറായ 754 റണ്‍സ് ഈ മത്സരത്തിലൂടെ പിറന്നു.
🙏ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.