2023 ഒക്ടോബർ 09 തിങ്കൾ
BREAKING NEWS
👉ഇസ്രായേൽ സൈന്യം ഗാസയിലേക്ക്,
48 മണിക്കുറിനുള്ളിൽ സൈനീക നീക്കം തുടങ്ങും; ഇരുപക്ഷത്തുമായി
മരണം 1200 ആയി
👉 ചത്തീസ്ഢ്, മധ്യപ്രേദേശ്,രാജസ്ഥാൻ, തെലങ്കാന, മിസ്സോറാം എന്നീ 5 സംസ്ഥാനങ്ങളിലെ
തെരത്തെടുപ്പ്
തീയതികൾ ഇന്ന് ഉച്ചയ്ക്ക് 12ന് തെരത്തെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.
👉 പെരുമ്പാവൂരിൽ മരിച്ച കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടം ചെയ്യും.തുണിയിൽ പൊതിഞ്ഞിരുന്ന കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല.
👉നിയമന കോഴക്കേസ്; ഹരിദാസനും ബാസിതും ഇന്ന് കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ഹാജരായേക്കും
👉 മൊഴിയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാസിതിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്.
🌴 കേരളീയം 🌴
🙏ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലിലുള്ള കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദിന് പരിക്കേറ്റു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈല്‍ പതിച്ചത്. അഷ്‌കിലോണില്‍ കെയര്‍ടേക്കര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്.
🙏സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍, വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു.
🙏തട്ടം വിഷയത്തില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ മുസ്ലിം സ്ത്രീകള്‍ക്കെതിരായുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക വി.പി.സുഹറ തട്ടം നീക്കി പ്രതിഷേധിച്ചു. കോഴിക്കോട് നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് പ്രതിഷേധം.
🙏സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെതിരെ വീണ്ടും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. തട്ടം വിവാദം കത്തി നില്‍ക്കുമ്പോള്‍ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും മുസ്ലിം ലീഗും സമസ്തയും തമ്മില്‍ ഭിന്നതയില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
🙏അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
🙏വയലാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. പുരസ്‌കാരം വൈകി വന്ന അംഗീകാരമാണെന്നും, നേരത്തെ അവാര്‍ഡ് നല്‍കാതിരുന്നത് മനപ്പൂര്‍വമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
🙏മലപ്പുറം മഞ്ചേരിയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍.
🙏ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.
🙏സംസ്ഥാന ആര്‍ജെഡി പിളര്‍ന്നു. പഴയ പാര്‍ട്ടിയായ നാഷണല്‍ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാന്‍ ജോണ്‍ ജോണ്‍ വിഭാഗം തീരുമാനിച്ചു. യു.ഡി.എഫിന് ഒപ്പം തുടരാനാണ് ജോണ്‍ ജോണ്‍ വിഭാഗത്തിന്റെ തീരുമാനം. എല്‍ജെഡി-ആര്‍ജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നില്‍.
🇳🇪 ദേശീയം 🇳🇪
🙏കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വന്‍വിജയം. 26 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യം 22 സീറ്റ് നേടി. നാഷനല്‍ കോണ്‍ഫറന്‍സ് 12 സീറ്റുകളിലും കോണ്‍ഗ്രസ് 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് രണ്ടു സീറ്റേ നേടാനായുള്ളൂ.
🇦🇺 അന്തർദേശീയം 🇦🇽
🙏യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്.
🙏ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1200 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 700ലേറെ പേര്‍ കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം നാനൂറിലധികമായി.
🙏ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യു എസ് നേവിയുടെ യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.
🙏ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
🙏ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു.
🙏ഗാസയില്‍ 600-ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്ന പട്ടണങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🙏ഇസ്രയേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച തിരികെ ഇന്ത്യയിലെത്തി. ഹൈഫ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രയേലില്‍ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണം നടന്നത്.
🙏പലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്ന് നിര്‍ദേശിച്ച കോണ്‍ഗ്രസ് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
🙏യു.എന്‍ കാലാവസ്ഥ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ റിയാദില്‍ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയില്‍ വൈദ്യുതി, ഹരിത ഹൈഡ്രജന്‍ ഉദ്പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ.
🙏അഫ്ഗാനിസ്ഥാനി
ലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തില്‍ 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
🏏🏑 കായികം 🏸🥍
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
🙏ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 199 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.