അനധികൃത പ്ലാസ്റ്റിക് കമ്പനിക്കെതിരെ സമരം ശക്തമാക്കുന്നു

Advertisement

ശൂരനാട്: അനധികൃത പ്ലാസ്റ്റിക് കമ്പനിക്കെതിരെ സമരം ശക്തമാക്കുന്നു ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ അഴകിയകാവ്ഗവ: LPS ന് സമീപം പ്രവർത്തിക്കുന്ന അതധികൃത പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ നടത്തിവരുന്ന നിയമ സമര പോരാട്ടങ്ങൾ ഒന്നരവർഷം പിന്നിട്ടിട്ടും യാതൊരു വിധ നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ പ്രതിക്ഷേധിച്ച് കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമ്പനി പടിക്കൽ സായാഹ്ന ബഹുജന കൂട്ടായ്മ സംഘടിപ്പികയുണ്ടായി. ആക്ഷൻ കൗൺസിൽ ചെയർമാൻ ആർ നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, വാർഡ് മെമ്പർ ശ്രീലക്ഷ്മി, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ജി.രാധാകൃഷ്ണ പിള്ള, മഠത്തിൽ രഘു, ശാസ്ത്ര സാഹിത്യ പരീക്ഷത്ത് മുതിർന്ന പ്രവർത്തകരായ സോമരാജൻ പിളള, കെ.കൃഷ്ണകുമാർ, പുന്തല മോഹനൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ആക്ഷൻ കൗൺസിൽ കൺവീനർ രാജേഷ്‌ കുമാർ സ്വാഗതവും, ജോയിന്റ് കൺവീനർ മധു കൃതഞ്ജതയും അറിയിച്ചു. സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പൊടിയൻ തോമസ്, സുരേന്ദ്രനാചാരി,രാജൻ പിള്ള,വേണുഗോപാൽ, അജയകുമാർ, ശിവാനന്ദൻ, രവി, തുടങ്ങിയവർ അറിയിച്ചു.

Advertisement