ഇഡി പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് പിആർ അരവിന്ദാക്ഷൻ; ബാങ്ക് നിക്ഷേപവുമില്ല

Advertisement

തൃശൂർ:കരുവന്നൂർ കേസിൽ ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ. ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയിൽ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒരു അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേത് തന്നെയാണെന്ന് ഇഡി തിരിച്ചടിച്ചു

ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

Advertisement