കായികതാരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടത് വകുപ്പല്ല, മന്ത്രിസഭയാണ്: മന്ത്രി വി അബ്ദുറഹ്മാൻ

Advertisement

തിരുവനന്തപുരം:കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടത് കായിക വകുപ്പല്ല മന്ത്രിസഭയാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഏഷ്യൻ ഗെയിംസിലെ കായിക താരങ്ങൾ തിരിച്ചെത്തിയാലൂടൻ മന്ത്രിസഭ ചേർന്ന് പാരിതോഷികം പ്രഖ്യാപിക്കും. ബാഡ്മിൻറൺ താരം എച്ച്എസ് പ്രണോയിയോടും പിതാവിനോടും സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും കായികമന്ത്രി പറഞ്ഞു.

കേരളത്തിൽ കായിക വകുപ്പ് അല്ല മന്ത്രിസഭയാണ് കായികതാരങ്ങൾക്കുള്ള പാരിതോഷികം തീരുമാനിക്കുക. താരങ്ങൾ തിരിച്ചെത്തിയാലുടൻ മന്ത്രിസഭ ചേർന്ന് ഏതുതരത്തിലുള്ള പാരിതോഷികം നൽകണമെന്ന് തീരുമാനിക്കും. പാരിതോഷികം എന്ത് നൽകണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയിൽ പ്രഖ്യാപിക്കും. ഇതൊരു പുതിയ കാര്യമല്ലെന്നും കായിക മന്ത്രി പറഞ്ഞു.

Advertisement