തിരുവനന്തപുരം. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ രോഗിക്ക് മരുന്നുമാറി നലകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ആരോഗ്യ മന്ത്രി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ചു നടപടിയെടുക്കാൻ നിർദ്ദേശം നൽകി.
ഡോക്ടര്‍ കുറിച്ച വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാർമസിയിൽ നിന്ന് നൽകിയത്. ആരോഗ്യ നില വഷളായ വിദ്യാർഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയത്. കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് മരുന്നു മാറിയ കാര്യം തിരിച്ചറിഞ്ഞത്
വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ചു നടപടിയെടുക്കാനാണ് മന്ത്രി നിർദേശം നൽകിയത്. ഇന്നലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി.
ഫാര്‍മസിയില്‍ നിന്നുണ്ടായ ഗുരുതരമായ പിഴവില്‍ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. ഒപ്പം ആശുപത്രിയില്‍ നിന്നുണ്ടായ വീഴ്ചയില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കുടുംബം പറയുന്നു