വാർത്താ നോട്ടം
2023 ഒക്ടോബർ 10 ചൊവ്വ
BREAKING NEWS
👉 കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം പാർക്ക് ചെയ്തിരുന്ന പോലീസ് ജീപ്പിന് നേരെ പെട്രാൾബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ 2 അംഗ സംഘത്തിനായി അന്വേഷണം.
👉ഇസ്രായേലിൻ്റ ആക്രമണത്തിൽ മൂന്ന് മാധ്യമ പ്രവർത്തകർ കൂടി കൊല്ലപ്പെട്ടു.ഇത് വരെ 6 മാധ്യമ പ്രവർത്തകർ മരിച്ചു.
👉 ദില്ലിയിൽ എ പി പി എം എൽ എ അമാനുത്തുള്ള ഖാൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്
👉 നിയമനക്കോഴ വിവാദം;അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യ മന്ത്രി;ആരോപണമുയർത്തിയവർ ഇപ്പോൾ പറയട്ടെയെന്നും മന്ത്രി
👉ജമ്മുവിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരെെ സൈന്യം വധിച്ചു.
👉 സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കും.
👉 തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് ഇന്ന് അവധി
👉 ലാവ്ലിൻ കേസ് ഇന്ന് സുപ്രിം കോടതി മൂന്നംഗ ബഞ്ച് പരിഗണിക്കും.
👉 കായംകുളത്ത് 25 മദ്യ വ്യവസായ തൊഴിലാളികൾ യൂണിയൻ വിട്ടു. പ്രശ്ന പരിഹാരത്തിനായി സി പി എം ജില്ലാ സെക്രട്ടറിയുടെ ഇടപെടൽ.
👉ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധനവും ഭക്ഷണവും തടഞ്ഞ ഇസ്രയേൽ സമ്പൂർണ ഉപരോധം ആരംഭിച്ചു.
👉 ഇന്നലെ രാത്രി മുഴുവൻ ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം നടത്തി. ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ.
👉30ലേറെ ഇസ്രായേൽ പൗരൻന്മാർ ബന്ദികളാണെന്ന് ഇസ്രായേൽ അറിയിച്ചു.
👉ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ 7 പേരെ വധിച്ചു. 6 ഇസ്രായേൽ സൈനീകർക്ക് പരിക്കേറ്റു.
🌴 കേരളീയം 🌴
🙏തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടുള്ള രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🙏സുഹൃത്തായ ബാസിത്ത് നിര്‍ദ്ദേശിച്ച പ്രകാരമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്ന് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ മൊഴി. ബാസിത്തിനെയും തട്ടിപ്പിലെ മറ്റൊരു പ്രതി ലെനിന്‍ രാജിനെയും കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടരുകയാണ്.
🙏തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ രോഗിക്ക് മരുന്നുമാറി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
🙏മുനമ്പം ബോട്ട് അപകടത്തില്‍ കാണാതായ നാലാമത്തെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആലപ്പുഴ സ്വദേശി രാജുവിന്റെതാണെന്ന് സൂചന. മുനമ്പത്തു നിന്ന് 16 നോട്ടിക്കല്‍മയില്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
🇳🇪 ദേശീയം 🇳🇪
🙏അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം.
🙏മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചുപിടിക്കുമെന്നും മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു.
🙏രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളില്‍ 127 മുതല്‍ 137 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം.
🙏മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 113 മുതല്‍ 125 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും 119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയില്‍ 48 മുതല്‍ 60 സീറ്റുകള്‍വരെ കോണ്‍ഗ്രസ് നേടുമെന്നും പ്രവചനം .
🙏 ചത്തീസ്ഗഡിലെ ആകെയുള്ള 90 സീറ്റുകളില്‍ 45 മുതല്‍ 51 സീറ്റുകളില്‍ വരെ സാധ്യത കോണ്‍ഗ്രസിനാണെന്നും സര്‍വ്വേ പറയുന്നു.
🙏തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് പേര്‍ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂര്‍ വില്ലേജിലാണ് അപകടം. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാലയും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു.
🙏മണിപ്പുരില്‍ ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്. ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാര്‍ ആരോപണമുയര്‍ത്തി. മേയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാല്‍ഡിന്‍താംഗയാടെന്നും പോലീസ് സൂപ്രണ്ട് മനോജ് പ്രഭാകര്‍ പറഞ്ഞു.
🙏ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ഇന്ത്യാ സഖ്യത്തിലെ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
🙏അഭ്യഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ബുധിനിയില്‍ നിന്ന് തന്നെ മത്സരിക്കും. ശിവരാജ് സിംഗ് ചൗഹാന് പുറമേ 56 സ്ഥാനാര്‍ത്ഥികളെ കൂടി മധ്യപ്രദേശില്‍ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ മധ്യപ്രദേശില്‍ 136 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
🙏കര്‍ണാടകയില്‍ ഒരു ബി.ജെ.പി. മുന്‍ എം.എല്‍.എ കൂടി കോണ്‍ഗ്രസിലേക്ക്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എ.യായ പൂര്‍ണിമ ശ്രീനിവാസ് ബിജെപി വിട്ട് ഒക്ടോബര്‍ 20-ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.
🇦🇺 അന്തർദേശീയം 🇦🇽
🙏പലസ്തീനുള്ള ഇസ്രയേലിന്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റുമെന്നും ഹമാസിന് നല്‍കാന്‍ പോകുന്ന തിരിച്ചടി അതിഭീകരം ആയിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരന്‍മാരെ മോചിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ഹെയിം.
🙏ലെബനോനില്‍ നിന്ന് പ്രകോപനം ഉണ്ടായതിന് തുടര്‍ന്ന് ലെബനോനില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. അതിനിടെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്ന് ഹമാസിന്റെ വെല്ലുവിളി. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി വിദേശികളടക്കം 130 ലേറെ പേരാണ് ഹമാസിന്റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
🙏തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
🙏സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലോഡിയ ഗോള്‍ഡിന്‍ സ്വന്തമാക്കി. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് അമേരിക്കന്‍ ചരിത്രകാരിയായ ക്ലോഡിയക്ക് പുരസ്‌കാരം ലഭിച്ചത്.
🙏ദുബായ് മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ലോകപ്രശസ്തമായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ 258- മത്തെതും യുഎഇയിലെ 104-മത്തേതുമാണ് ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാക്കറ്റ്.
🏏 🏑 കായികം 🥍🏸
🙏ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ പാകിസ്ഥാന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും മുമ്പ് അവര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയായപ്പോള്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അവര്‍ സ്വമധേയാ നാടുവിട്ടതാണെന്നും വാര്‍ത്തകളുണ്ട്.
🙏ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 99 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡച്ചുപട 46.3 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി.
🙏ക്രിക്കറ്റ് ഇനി ഒളിമ്പിക്‌സിന്റെ ഭാഗമാകും . 2028-ല്‍ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമായി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍ എന്നിവയ്‌ക്കൊപ്പം ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന കായിക ഇനങ്ങളില്‍ ഒന്ന് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.