സിനിമ റിവ്യൂ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കിയോ, സത്യമിങ്ങനെ

Advertisement

കൊച്ചി. സിനിമ റിവ്യൂ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനകം റിവ്യൂ നടത്താൻ പാടില്ലെന്ന തരത്തിൽ ഉത്തരവിറക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ബ്ലാക്മെയിലിംഗിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കണെന്നും ഹൈക്കോടതി. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചു.

കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്ശ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. സിനിമ വ്യവസായത്തെ നശിപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര മാർഗനിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ടാർഗറ്റ് ചെയ്ത് നടത്തുന്ന റിവ്യൂകൾ അനുവദിക്കാനാവില്ല. ഇതിനെതിരെ ക്യത്യമായ നടപടി പോലിസ് സ്വീകരിക്കണം. ഇതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

Advertisement