കുട്ടനാട്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ രജിമോന്റെ മകള്‍
ആർ.നിരഞ്ജനയെ ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാ ം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടി ഇന്നലെ വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്തിയശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു.മുത്തശിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതെ അന്വേഷിച്ചപ്പോഴാണ് തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. അബോധാവസ്ഥയിലായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.