കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, സഹകരണരജിസ്ട്രാറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

Advertisement

കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ
രജിസ്ട്രാറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.
രാവിലെ 10 മണിക്ക് കൊച്ചിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ റബ്കോ എം ഡി ക്കും ഇ.ഡി.നോട്ടീസ് നൽകിയിട്ടുണ്ട്.
സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐ എ എസ്, റബ്കോ എം ഡി ഹരിദാസ് നമ്പ്യാർ എന്നിവർക്കാണ് നോട്ടീസ്.
കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിക്കുകയും പ്രതിസന്ധി ഉയർന്ന ഘട്ടത്തിൽ പണം തിരികെ വാങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു.
.സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്തിനെയും കൗൺസിലർ മധു അമ്പലപുരത്തെയും ഇ.ഡി ഇന്നും ചോദ്യം ചെയ്യും.

അതേസമയം കരുവന്നൂർ ബാങ്ക് പ്രശ്നത്തില്‍ ഇന്ന് കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരും.തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്.കരുവന്നൂരിനെ സഹായിക്കുന്നത് സംബന്ധിച്ച വിഷയം ഡയറക്ടർ ബോർഡ് യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന. ധനസഹായം നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ കേരള ബാങ്ക് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.വിഷയം ഔദ്യോഗിക അജണ്ടയിൽ ഇല്ലെങ്കിലും കരുവന്നൂർ വിഷയത്തിലെ തുടർ നടപടികൾ ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചേക്കും.
എന്നാൽ വർഷാവർഷം നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിന് മുന്നോടിയായി യോഗം ചേരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റന്നാൾ ആണ് പ്രൈമറി സംഘങ്ങളുടെ വാർഷിക ജനറൽബോഡി ചേരുന്നത്.

Advertisement