2023 ഒക്ടോബർ 11 ബുധൻ
BREAKING NEWS
👉 രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് ഹരിപ്പാട് സ്വദേശി കാർത്ത്യായനിയമ്മ (101) അന്തരിച്ചു. അക്ഷരലക്ഷം പരിക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു.
👉 കണ്ണൂർ ഉളിയ്ക്കൽ കവലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. വയത്തൂർ വില്ലേജിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകി. കടകൾ അടച്ചു.
👉 നിയമന കോഴ: ഹരിദാസൻ മൊഴി തിരുത്തി. അഖിൽ സജീവിനെ നേരിട്ട് കണ്ടിട്ടില്ല.
👉 വിമാനയാത്രയിൽ സഹയാത്രികൻ മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് പരിശോധിക്കുന്നു.
👉മണിപ്പൂർ കലാപം: മൊറെയിൽ കർഫ്യു.സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി.
👉 തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഷാജികുമാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
👉അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേല്‍ എംബസി.
👉 ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംല കൊല്ലപ്പെട്ടു.
🌴 കേരളീയം 🌴
🙏സംസ്ഥാനത്ത് 14 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
🙏നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
🙏ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടര്‍ക്കാണ്.
🙏മുസ്ലിംലീഗിനെതി
രെയും പാണക്കാട്കുടുംബത്തിനെതിരെയും വ്യാജ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്ലിംലീഗ് ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
🙏വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ പട്ടിക മരവിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. ജില്ലയിലെ 36 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രസിഡണ്ടുമാരെ നിയമിച്ച് കൊണ്ട് ഡിസിസി നല്‍കിയ പട്ടിക, കെപിസിസി അംഗീകരിച്ചിരുന്നു.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റില്‍ വിട്ടത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
🙏എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവര്‍മ്മന്റെ പേര് നല്‍കണമെന്ന പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് കൊച്ചി മേയര്‍ അനില്‍കുമാര്‍. പൈതൃകം മനസിലാക്കണമെന്നും രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവര്‍മ്മനെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു.
🙏കേരള കലാമണ്ഡലത്തില്‍ ചാന്‍സലറായി നിയമിതയായ നര്‍ത്തകി മല്ലികാ സാരാഭായ് സര്‍ക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നല്‍കി. സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് നിയമിച്ച മല്ലികയ്ക്ക് യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോള്‍ നല്‍കുന്നത്. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്നുലക്ഷം രൂപയെങ്കിലും ശമ്പളമായി നല്‍കേണ്ടി വരും.
🙏എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. .
🙏അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
🙏ശബരിമലയില്‍ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
👉കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാര്‍ക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
🙏ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പൊലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
🙏 ഹരിദാസനെയും പ്രതി ചേര്‍ത്തേക്കും. ഗൂഢാലോചനയില്‍ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേര്‍ക്കാന്‍ ആലോചിക്കുന്നത്. അതേസമയം മുഖ്യ ആസൂത്രകന്‍ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും.
🙏സമസ്തയും ലീഗുമായി പ്രശ്നമില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ. സാദിഖലി തങ്ങള്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. സമസ്ത – ലീഗ് ബന്ധത്തില്‍ ഒരിക്കലും വിള്ളല്‍ ഉണ്ടാകില്ലെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.
🙏എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നല്‍കിയിട്ടുള്ളതെന്നും, സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുക ഇതുവഴി എത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു.
🇳🇪 ദേശീയം 🇳🇪
🙏വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ് ഗവര്‍ണറുടെ അനുമതി. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേര്‍ത്തു എന്ന് 2010 -ല്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേസ്.
🙏ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിശ്ശബ്ദരാണെന്നും എന്നാല്‍, ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ അക്രമാസക്തരാണെന്ന് ആംആദ്മിയുടെ രാജ്യസഭ എംപി ആയ രാഘവ് ഛദ്ദ.
🇦🇽 അന്തർദേശീയം 🇦🇺
🙏ഗാസയ്ക്കുമേല്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍. നിര്‍ത്താതെ ബോംബുവര്‍ഷിച്ച് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍. പലസ്തീനില്‍ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തി. ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
🙏ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യ . പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാട്മിര്‍ പുടിന്‍ പറഞ്ഞു.
🙏പലസ്തീന്‍ ജനതക്ക് യുഎഇയുടെ സഹായം. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.
🏏 🏑 കായികം 🥍🏸
🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ഉച്ചക്ക് 2 മണിക്ക് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി. 107 ബോളില്‍ 140 റണ്‍സ് നേടി ഡേവിഡ് മലാന്റെ പ്രകടനമികവാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
🙏ഏകദിനക്രിക്കറ്റ് ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ റണ്‍മല കിഴടക്കിയ പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 77 ബോളില്‍ 122 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിന്റേയും 89 ബോളില്‍ 108 റണ്‍സ് നേടിയ സതീര സമരവിക്രമയുടേയും മികവില്‍ 9 വിക്കറ്റിന് 344 റണ്‍സെടുത്തു.
🙏മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 131 റണ്‍സ് നേടിയ മുഹമ്ദ് റിസ്വാന്റയും 113 റണ്‍സ് നേടിയ അബ്ദുള്ള ഷഫീഖിന്റേയും കരുത്തില്‍ 48.2 ഓവറില്‍ മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.