മുക്കത്ത്‌ ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദിച്ച കേസ്, ലഹരി മാഫിയ സംഘത്തലവൻ സാദിഖ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Advertisement

കോഴിക്കോട്. മുക്കത്ത്‌ ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദിച്ച കേസിൽ ലഹരി മാഫിയ സംഘത്തലവൻ സാദിഖ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. തമിഴ്നാട് സ്വദേശി ചിന്ന ദുരയെ അക്രമിച്ച കേസിലാണ് വലിയപറമ്പ് സ്വദേശി സാദിഖും കൂട്ടാളികളും അസ്റ്റിലായത് . സംഭവത്തിൽ ഏഴ് പേർ ഒളിവിലാണ്.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് ചിന്ന ദുരെ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിലേക്ക് പത്ത് പേരടങ്ങിയ സംഘം ജീപ്പ് ഓടിച്ചു കയറ്റി അക്രമം അഴിച്ചു വിട്ടത്. ലഹരി മാഫിയ സംഘത്തിന്റെ മുന്നറിയിപ്പ് മറികടന്ന് രാത്രിയിൽ ജോലി തുടർന്നതാണ് അക്രമത്തിന് കാരണം. ശനിയാഴ്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്തുള്ള കടയിലെ സാമഗ്രികളും മയക്കുമരുന്ന് മാഫിയ അടിച്ചു തകർത്തിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് വർക്ക്ഷോപ്പ് ജീവനക്കാരന് നേരെയും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചിന്ന ദുരെയുടെ പരാതിയിൽ കേസെടുത്ത് മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയിലാണ് സാദിഖ്, സുഹൃത്തുക്കളായ നെല്ലിക്കപറമ്പ് സ്വദേശി കളായ മുഹമ്മദ് സാജിദ്,
നിഖിൽ എന്നിവർ പിടിയിലായത് . ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.