കിലെയിലെ പിൻവാതിൽ നിയമനങ്ങൾ; വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സതീശൻ

Advertisement

തിരുവനന്തപുരം:കിലെയിലെ പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ മന്ത്രിസ്ഥാനം ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു. ശിവൻകുട്ടി കിലെ ചെയർമാനായിരുന്നപ്പോഴും നിലവിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയിൽ നടത്തിയ മുഴുവൻ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കിലെയിൽ പിൻവാതിൽ നിയമനം നേടിയ മുഴവൻ പേരെയും അടിയന്തരമായി പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു

വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാർക്ക് സർക്കാർ ജോലി നൽകിയ മന്ത്രി വി ശിവൻകുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാൻ അർഹതയില്ല. അൽപ്പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കിൽ സ്വയം രാജിവെച്ച് പുറത്തുപോയി അന്വേഷണം നേരിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement