കരുവന്നൂര്‍ പദയാത്ര,സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

Advertisement

തൃശ്ശൂര്‍.സുരേഷ് ഗോപിക്കെതിരെ കേസെടുത്തു പൊലീസ് . കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ബിജെപി നടത്തിയ പദയാത്രക്കെതിരെയാണ് കേസ്. സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. .ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സുരേഷ് ഗോപിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്.

ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ അനീഷ് കുമാറാണ് രണ്ടാം പ്രതി, നേതാക്കളായ അഡ്വ.ബി. ഗോപാലകൃഷ്ണന്‍, കെ.ആര്‍ ഹരി, എ. നാഗേഷ് എന്നിവര്‍ ഉള്‍പ്പടെ 500 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം തീർത്തും സമാധാനപരമായി നടന്നൊരു പദയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാര്‍ പറഞ്ഞു..

Advertisement