നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈര്‍ അലിക്കായി അന്വേഷണം ഊര്‍ജിതം

Advertisement

പാലക്കാട്. നെന്മാറ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കാണാതായ അസിസ്റ്റന്റ് സെക്രട്ടറി സുബൈര്‍ അലിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാമര്‍ശമുള്ള കത്ത് എഴുതിവെച്ച ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബൈര്‍ അലി കടുത്ത മാനസ്സിക സമര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ബന്ധുക്കളും പഞ്ചായത്ത് അധികൃതരും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ നെന്മാറ പോലീസ് സുബൈര്‍ അലിക്കായി അന്വേഷണം ആരംഭിച്ചത്.

Advertisement