വാർത്താ നോട്ടം

Advertisement

2023 ഒക്ടോബർ 12 വ്യാഴം

BREAKING NEWS

👉 കണ്ണൂർ ള്ളിയ്ക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം.അന്ത്രശ്ശേരി സ്വദേശി ജോസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആനയുടെ ചവിട്ടേറ്റുള്ള മരണമെന്ന് സംശയം.

👉 ആദ്യ കപ്പൽ വിഴിഞ്ഞത്തേക്ക്; ഷെൻ ഹുവ 15 ആണ് തീരമണയുന്നത്.

👉 യുഎ ഇ പ്രസിഡൻറുമായി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ചർച്ച
നടത്തി.

👉 ഇസ്രായേലിൽ കുടുങ്ങിയ എറണാകുളത്തു നിന്നുള്ള 45 അംഗ തീർത്ഥാടക സംഘം ഈജിപ്ത് വഴി തിരിച്ചെത്തി

🌴 കേരളീയം 🌴

🙏കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ റബ്കോയുടെ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖ ഹാജരാക്കണമെന്ന് ഇഡി. രേഖകള്‍ ഇന്ന് ഹാജരാക്കാമെന്ന് റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ പറഞ്ഞു. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക്. ഈ സാഹചര്യത്തിലാണ് ഹരിദാസന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്

🙏നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ബാസിതും സമ്മതിച്ചു. കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു.

🙏ജെഡിഎസ് സംസ്ഥാന ഘടകത്തിലെ പ്രതിസന്ധി തീരുന്നില്ല. ജെഡിഎസ് ദേശീയ ഘടകം എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കേരളാ ഘടകം സ്വീകരിക്കേണ്ട തുടര്‍ നടപടികളില്‍ കടുത്ത ഭിന്നത. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും വ്യക്തമായ തീരുമാനമുണ്ടായില്ല.

🙏പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

🙏വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെ ബര്‍ത്തിലെത്തുമെന്നും വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

🙏കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാന്‍സ്ലര്‍ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു.

🙏സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🙏തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ 13 വയസ്സുകാരന്‍ ഉള്‍പ്പെട്ട കുടുംബത്തിന് തൊഴുത്തില്‍ കഴിയേണ്ടി വന്നതില്‍ ഭിന്നശേഷി കമ്മീഷണര്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ലൈഫ് മിഷനും, നഗരൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കി.

🇳🇪 ദേശീയം 🇳🇪

🙏ഓപ്പറേഷന്‍ അജയ് – ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യ. ഇന്ത്യയിലേക്ക് തിരികെ എത്താന്‍ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു.

🙏ബിഹാറിലെ ബക്‌സറിനുസമീപം തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ഇന്നലെ രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്.

🙏രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നവംബര്‍ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബര്‍ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്. അതിനിടെ, ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു.

🙏യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്ത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

🙏ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

🙏പലസ്തീന്‍ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്ന് സൗദി മന്ത്രിസഭ. ഗാസയിലെ ഇസ്രയേല്‍ ആക്രമണവും പശ്ചിമേഷ്യന്‍ മേഖലയില്‍ അതിന്റെ വ്യാപനവും തടയേണ്ടതുണ്ടെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി.

🏏 🏸 കായികം🏑🥍

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ 2 വിക്കറ്റ് നഷ്ടത്തില്‍ 15 ഓവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യത്തിലെത്തി.

🙏 84 പന്തില്‍ 131 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ രോഹിത് 63 പന്തുകളിലാണ് നൂറടിച്ചത്.

Advertisement