കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം

Advertisement

കണ്ണൂര്‍. ജില്ലയിലെ ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് അനുമാനം. ആക്രമണം നടത്തുന്നത് കണ്ടവരില്ല. നെല്ലിക്കാംപൊയില്‍ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്.
ആന്തരികാവയവങ്ങള്‍ അടക്കം പുറത്തേക്ക് വന്ന നിലയിലായിരുന്നു മൃതദേഹം. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആനയെ കാണാന്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ജനങ്ങള്‍ ഒളിച്ചു കെട്ടിടത്തിനുമുകളില്‍ നില്‍ക്കുമ്‌പോള്‍ ജോസ് വഴിയില്‍ ഏകനായി നടക്കുന്നതും മുകളില്‍ നിന്നവര്‍ വിലക്കുന്നതുമായ ഒരു വിഡിയോ പുറത്തുവന്നു. ഇവിടെനിന്നും പോയവഴിയാകാം ആനക്കുമുന്നിലെത്തിയതെന്ന് കരുതുന്നു. ഇതിന് അടുത്താണ് ജഡം കണ്ടത്.

ഓടിയ സമയത്ത് നിലത്ത് വീണതാകാമെന്നാണ് സംശയം. ഉളിക്കലില്‍ ഇറങ്ങിയ ആന ഇന്നലെ രാത്രിയോടെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു.

Advertisement