ചവറയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

Advertisement

ചവറ: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസിൻറെ പിടിയിലായി. കരിത്തുറ, ബ്ലാഗത് വീട്ടിൽ എബിൻ, കരിത്തുറ, മനു കോട്ടേജ് അജിത് എന്നിവരാണ് പോലീസിൻറെ പിടിയിലായത്.

കരിത്തുറ സ്വദേശിയായ ബെയ്സിലിൻറെ പിതാവിനെ പ്രതികൾ വീട് കയറി ആക്രമിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് ബെയ്സിലിൻറെ ബന്ധുവായ ഫെബിൻ പോലീസിൽ പരാതി നൽകി. ഈ വിരോധത്തിൽ കഴിഞ്ഞ തിങ്കൾ രാത്രി എട്ടുമണിയോട്കൂടി എ.എം.സി ജംഗ്ഷനിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഫെബിനെ പ്രതികളിലൊരാൾ തടഞ്ഞ് നിർത്തി ചീത്ത വിളിക്കുകയും തുടർന്ന് ബൈക്കിൽ നിന്ന് വലിച്ചു താഴെയിടുകയുമായിരുന്നു.

പ്രതികൾ ഇരുവരും ഇയാളെ ക്രൂരമായി മർദ്ദിച്ചതിൻറെ ഫലമായി യുവാവിൻറെ വാരിയെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചവറ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇവരെ പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇൻസ്പെക്ടർ ബിജുവിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.