കോതമംഗലത്ത് 14കാരി ആത്മഹത്യ ചെയ്ത കേസ്; 18കാരൻ അറസ്റ്റിൽ

Advertisement

കോതമംഗലം:
14 വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ 18 വയസുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് പോക്‌സോ കേസിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക അതിക്രമത്തിന് ഇരയായതായി കണ്ടെത്തി.

പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഇൻസ്‌പെക്ടർ ഷൈൻ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിവേകിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം