എം വി ശ്രേയാംസ്കുമാർ ഇനി ആർജെഡി സംസ്ഥാന അധ്യക്ഷൻ

Advertisement

കോഴിക്കോട്. എം വി ശ്രേയാംസ്കുമാർ ഇനി ആർജെഡി സംസ്ഥാന അധ്യക്ഷൻ. സോഷ്യലിസ്റ്റ് പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന്, എൽജെഡി – ആർജെഡി ലയന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ലയന തീരുമാനം ഏറെ ആലോചിച്ച് എടുത്തതാണെന്ന് എംവി ശ്രേയാംസ്കുമാർ പറഞ്ഞു.

ആയിരക്കണക്കിന് പ്രവർത്തകർക്ക് മുന്നിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, എംവി ശ്രേയാംസ് കുമാറിന് പതാക കൈമാറി. ഇതോടെ LJD, RJDയിൽ ലയിച്ചു. പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കാൻ രാജ്യത്തെ സോഷ്യലിസ്റ്റ് പാർട്ടികൾ തയ്യാറാകണമെന്ന് തേജസ്വി യാദവ്.

ആർജെഡിയുടെ സംസ്ഥാന അധ്യക്ഷനായി എം വി ശ്രേയാംസ്കുമാറിനെ ലാലുപ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എൽഡിഎഫിന് പിന്നിൽ ആർജെഡി ഉറച്ച് നിൽക്കുമെന്ന് എം വി ശ്രേയാംസ് കുമാർ.

ലയനനീക്കത്തിലൂടെ ദക്ഷിണേന്ത്യയിൽ സാന്നിധ്യം മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ആർജെഡി ദേശീയ നേതൃത്വവും അണികളും.

Advertisement