പാലക്കാട്. കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി എൻ ആർ രവീന്ദ്രനെയാണ് ശിക്ഷിച്ചത്. 2011ല്‍ ഹംസ എന്നയാളുടെ വീടിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി 8000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി യായിരുന്ന കെ.സതീശന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനിൽ ആണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ അടക്കാത്തപക്ഷം 6 മാസം വീതം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സ്റ്റാലിന്‍ ഇ.ആര്‍ ഹാജരായി.