കോഴിക്കോട്. കൊയിലാണ്ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ദേശീയപാത ലാൻഡ് അക്വസിഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ . പി ഡി ടോമിയാണ് കോഴിക്കോട് വിജിലൻസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും പതിനാറായിരം രൂപയും എഴുപതിനായിരം രൂപയുടെ ചെക്കും കണ്ടെത്തി. നാഷ്ണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നിരവധി പേർക്ക് കൊയിലാണ്ടിയിൽ ഭൂമിയും വീടും നഷ്ടമായിരുന്നു. ഇവർക്ക് നഷ്ടപരിഹാരം വാങ്ങി നൽകാം എന്ന പേരിലാണ് കൈകൂലി വാങ്ങിയത്. രണ്ട് ലക്ഷത്തി എൺപത്തി ആറായിരം രൂപ പാസാക്കി നൽകാനാണ് പണം ആവശ്യപ്പെട്ടത്. ടോമിക്കെതിരെ മുമ്പും കൈക്കൂലി ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ആദ്യാമായാണ് പിടിയിലാകുന്നത്
Home News Breaking News പലനാള്‍ കട്ടു ഒരുനാള്‍ പെട്ടു ,ദേശീയപാത ലാൻഡ് അക്വസിഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ