കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധന ബോട്ടില്‍ ഇടിമിന്നലേറ്റു; നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

Advertisement

കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ ഇടിമിന്നലേറ്റ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുകൃപ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ നിജു, സന്തോഷ്, പ്രസാദ് ശൈലേഷ്, എന്നിവർക്കാണ് പരുക്കേറ്റത്.

ബോട്ടിൽ നിന്നും പിടിച്ച മത്സ്യം നീക്കുന്നതിനിടയിലാണ് ഇവർക്ക് മിന്നലേറ്റത്. നിജുവിൻ്റെ കാലിൻ്റെ എല്ലിന് പൊട്ടലുണ്ട്. വലിയപുരയിൽ രഞ്ജിത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഗുരുകൃപ ബോട്ടിനാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന ബാറ്ററി, ഡൈനാമോ, വയർലെസ് സെറ്റ്, എക്കൊ സൗണ്ടർ ക്യാമറ ഉൾപ്പടെ അഞ്ച് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.