ഓപ്പറേഷന്‍ ബ്ലൂ പ്രിൻ്റ്; പഞ്ചായത്തുകളിൽ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന

Advertisement

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്‍റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷന്‍ ബ്ലൂ പ്രിന്‍റ് എന്ന പേരിലാണ് ഇന്നലെ രാവിലെ 10.30 മുതല്‍ ഒരേ സമയം ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും തുടർന്ന് സ്ഥലപരിശോധനയുൾപ്പടെയുള്ള പരിശോധനകളും ആരംഭിച്ചത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും, ഗ്രാമപഞ്ചായത്തുകൾ മുഖേന ചെയ്യുന്ന നിർമാണ പ്രവൃത്തികളിലും മരാമത്ത് പണികളിൽ ടെൻഡർ നൽകുന്നതിലും ക്രമക്കേട് നടക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ മിന്നല്‍ പരിശോധന നടന്നത്.