2023 ഒക്ടോബർ 13 വെള്ളി
BREAKING NEWS
👉 മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
👉 മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എസ് സച്ചിദാനന്ദ മൂർത്തി ബംഗ്ലൂരുവിൽ അന്തരിച്ചു. മലയാള മനോരമ, ദീ വീക്ക് എന്നിവയുടെ റസിഡൻ്റ് എഡിറ്റർ ആയിരുന്നു.
👉സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാരെ മാറ്റി, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി
എൻ.ദേവീദാസ് കൊല്ലത്തും, എ ഷിബു പത്തനംതിട്ടയിയിലും
ജോൺ വി സാമുവേൽ
ആലപ്പുഴയിലും പുതിയ കളക്ടർമാർ
👉 ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യാക്കാരുടെ 212 അംഗ സംഘം ദില്ലിയിലെത്തി. ഇതിൽ 7 മലയാളികളും ഉൾപ്പെടുന്നു.
👉 സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യത തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
👉 വിതുരയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ കാട്കയറ്റി
🌴 കേരളീയം 🌴
🙏വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സാധാരണ ജനങ്ങള്‍ക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി, യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
🙏വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചില്ല. ഷെന്‍ ഹുവ 15ലെ ജീവനക്കാരുടെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നടപടി വൈകുന്നത്. ഇതോടെ ചൈനീസ് പൗരന്മാരായ ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.
🙏ഹരിതകര്‍മസേനയ്ക്ക് നല്‍കേണ്ട യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ലഭിക്കില്ലെന്നും യൂസര്‍ഫീ നല്‍കാത്തവരുടെ കുടിശ്ശികത്തുക മാസം 50 ശതമാനം പിഴയോടുകൂടി വീട്ടുനികുതിയിലെ കുടിശ്ശികയായി കണക്കാക്കുമെന്നും മന്ത്രി രാജേഷ്. അതേസമയം അതിദരിദ്രവിഭാഗങ്ങളെ യൂസര്‍ഫീയില്‍നിന്ന് ഒഴിവാക്കും.
🙏കള്ളവാര്‍ത്തയ്ക്ക് വന്‍ പ്രചാരണം നല്‍കി ശുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ തമ്മിലെ മത്സരത്തിന് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🙏ഏഷ്യന്‍ ഗെയിംസ് താരങ്ങളെ അവഗണിച്ചെന്ന പരാതിയില്‍ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം. കായികതാരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതിരോധശ്രമം.
🇳🇪 ദേശീയം 🇳🇪
🙏5 സംസ്ഥാനങ്ങളിലേ
ക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി ബിജെപിയിലും കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ്.
🙏ജാതി സെന്‍സസ് അനിവാര്യമാണെന്നും പിന്നോക്ക സമുദായത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മാത്രമേ അവരെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുകയുള്ളൂവെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ജാതി സെന്‍സസ് നടപ്പാക്കാന്‍ വൈകിപ്പോയി എന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയില്‍ പ്രതീക്ഷയുണ്ടെന്നും തേജസ്വി യാദവ് കോഴിക്കോട് പറഞ്ഞു.
🙏ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആര്‍.
🙏പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സദ്ദാം(23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ പെണ്‍കുട്ടിയുടെ അയല്‍വാസിയായ സദ്ദാം കരിമ്പ് തോട്ടത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇത് പെണ്‍കുട്ടി ചെറുത്തത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
🇦🇺 അന്തർദേശീയം 🇦🇽
🙏പലസ്തീനോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്ചി. പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും വാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായാണ് ഇന്ത്യ കാണുന്നതെന്നും ഭാഗ്ചി.
🙏ഹമാസിനെതിരെ ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്. തീവ്ര വലതുപക്ഷത്തെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്നും യാര്‍ ലാപിഡ് പറഞ്ഞു.
🙏സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം. വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പോ, ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്.
🏏 🥍 കായികം🏸🏑
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 134 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 40.5 ഓവറില്‍ 177 റണ്‍സില്‍ അവസാനിച്ചു