കോഴിക്കോട് വെള്ളിപറമ്പിൽ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

Advertisement

കോഴിക്കോട് :വെള്ളിപറമ്പ് മൈലാടുംകുന്നിൽ മാലിന്യശേഖരണ കേന്ദ്രത്തിൽ തീപിടിത്തം. പെരുവയൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുകയാണ്. രാത്രി രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഇവിടെ മാലിന്യശേഖരണ കേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടം അനധികൃതമായതാണെന്നും കെട്ടിടത്തിന് പുറത്ത് മാലിന്യം കെട്ടിക്കിടക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. അതേസമയം തീ നിയന്ത്രണവിധേയമാണെന്നും തീ പടരാൻ സാധ്യതയില്ലെന്നും ഫയർ ഫോഴ്‌സ് അറിയിച്ചു.