കോട്ടയം. എലിക്കുളത്ത് റബ്ബർ ഫാക്ടറിയിലേക്ക് പോയ ലോറി മറിഞ്ഞ് തോട്ടിൽ കലർന്ന അമോണിയ മീനച്ചിലാറ്റിലൂടെ ഒഴുകി പാലായിലെത്തി.
മീനച്ചിലാറ്റിലേക്ക് കൂടി അമോണിയ പടർന്നതോടെ 19 കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് നിർത്തി വച്ചു.
അതേ സമയം, ഭക്ഷ്യസുരക്ഷാ വകുപ്പ് വെള്ളത്തിന്റെ സാമ്പിളെടുത്ത് നടത്തിയപരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി.
16കിലോമീറ്റർ തോട്ടിലൂടെ ഒഴുകിയ അമോണിയ ഇന്ന് ഉച്ചയോടെയാണ് പാലായിലെ ജനവാസ മേഖലകളിലേക്ക് എത്തിയത്.
വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെട്ടതോടെ അമോണിയ സാന്നിധ്യം സ്ഥിരീകരിച്ചു.
ഇതോടെ 19 കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.
ദ്രാവകം ഒഴുകിയെത്തിയ തോടിന്റെ ഇരുകരയിലും ഏഴരമീറ്റർ പരിധിക്കുള്ളിലുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
കുടിവെള്ളം ടാങ്കറുകളിലെത്തിക്കാനുള്ള സജ്ജീകരണം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയപരിശോധനയിൽ അപകടകരമായ അളവിൽ അമോണിയ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി.
എലിക്കുളത്തിന് സമീപം ഇന്നലെ പുലർച്ചെയാണ് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞത്.
പാലായിലെ റബ്ബർ ഫാക്ടറിയിലേക്ക് പോയ ടാങ്കറിലുണ്ടായിരുന്ന 15000 ലിറ്റർ അമോണിയയും തോട്ടിലേക്ക് ഒഴുകിയിരുന്നു