അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിന് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

Advertisement

കാസർഗോഡ് . മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. മകൻ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്. ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം. പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Advertisement