വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 14 ശനി

BREAKING NEWS

👉 മകൻ തലയ്ക്കടിച്ച് പരിക്കേല്പിച്ച കാഞ്ഞാങ്ങാട് നീലേശ്വരം സ്വദേശി രുഗ്മിണി (63 ) മരിച്ചു. മകൻ്റെഅമിത ഫോൺ വിളി ചോദ്യം ചെയ്തതാണ് മർദ്ദന കാരണം

👉 തൃശൂർ കയ്പ്പമംഗലം കൊറ്റംകുളത്ത് കാറിലെത്തിയ യുവാക്കൾ ബ്രസ്തടത്ത് നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 4 പേരെ പോലീസ് പിടികൂടി .

👉 ജാതി സെൻസസിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്രം. ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് വിമർശനം.

👉 രാജസ്ഥാനാനിൽ സീറ്റ് നിഷേധിക്കപ്പെട്ട 4 ബി ജെ പി എം എൽ എ മാർ വിമതരായി മത്സരിച്ചേക്കും

🌴 കേരളീയം 🌴

🙏മധ്യ തെക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

🙏ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.

🙏വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ലത്തീന്‍ അതിരൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക. സ്വീകരണ ചടങ്ങില്‍ നിന്നും ലത്തീന്‍ അതിരൂപതാ നേതൃത്വം വിട്ടുനില്‍ക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇടവക പ്രതിനിധികളെ സര്‍ക്കാര്‍ അനുനയ ചര്‍ച്ചയിലൂടെയാണ് ഒപ്പം നിര്‍ത്തിയത്.

🙏ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുതെന്ന് വി ഡി സതീശന്‍ പറഞ്ഞു

🙏നിയമന കോഴ ആരോപണത്തില്‍ പറയാനുള്ളത് പറയുമെന്നും അന്വേഷണം നടക്കട്ടെ എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആരോപണ വിധേയര്‍ തന്റെ ബന്ധുവാണെന്ന് ചിലര്‍ പ്രചരണം നടത്തി എന്നും വീണ ജോര്‍ജ് പറഞ്ഞു.

🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിലും കര്‍ണാടകയിലുമായി 117 ഇടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയും ഉള്‍പ്പെടും.

🙏വിമാനത്തില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന പ്രതി സിആര്‍ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

🙏മാസത്തവണ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈചിട്ടിവളപ്പില്‍ സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ സ്റ്റീഫന്റെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. സംഭവത്തില്‍ വടക്കേക്കര പൊലീസ് കേസെടുത്തു.

🙏തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയില്‍ നിന്നും 45 വയസുകാരന്‍ ചാടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെയാണ് നടപടി.

🇳🇪 ദേശീയം 🇳🇪

🙏9,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്ന് അവകാശപ്പെടുന്ന അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. മുഹമ്മദ് ബിന്‍ അബ്ദുള്ള എന്ന പേരാണ് പള്ളിക്ക് നല്‍കിയത്. 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും പള്ളി നിര്‍മിക്കുക. ബാബ്റി മസ്ജിദ് പള്ളിക്ക് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിക്ക് 4500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടായിരിക്കും.

🙏പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ പലസ്തീന്‍ വിഷയത്തില്‍ വിദ്വേഷം പടര്‍ത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

🙏മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി.

🙏മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്.

🇦🇺 അന്തർ ദേശീയം 🇦🇽

🙏ഇസ്രയേല്‍ പുറപ്പെടുവിച്ച യുദ്ധ മുന്നറിയിപ്പിനു പിന്നാലെ ഗാസാ മുനമ്പില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം കൂട്ട പലായനം . കാറുകള്‍ക്ക് മുകളില്‍ വസ്ത്രങ്ങളും കിടക്കകളുമുള്‍പ്പെടെ കെട്ടിവച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനകം തെക്കോട്ടു മാറണമെന്നും ഹമാസില്‍നിന്ന് അകന്നുനില്‍ക്കണമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

🙏ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

🙏ഹമാസ് അനൂകൂല പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, ഇസ്രയേല്‍ എംബസി, ജൂത ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.

🙏ഫ്രാന്‍സിലെ പബ്ലിക് സ്‌കൂളിലുണ്ടായ കത്തി ആക്രമണത്തില്‍ ടീച്ചര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നഗരമായ അറാസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈസ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തു.

🏏🏑 കായികം🏸🥍

🙏ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ഈ മാസം 19 -ന് ആദരിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. നവംബര്‍ 18 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പാരിതോഷികവും തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അര്‍ഹമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്ന് താരങ്ങള്‍ക്ക് ആരോപണം ഉണ്ടായിരുന്നു.

🙏ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 42.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ ഡാരില്‍ മിച്ചലും 78 റണ്‍സെടുത്ത കെയന്‍ വില്യംസണുമാണ് കിവീസിന്റെ വിജയം അനായസമാക്കിയത്.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് ടോസ് വീഴും. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത്.

Advertisement