ചേര്‍ത്തല. ജാതി സെൻസസ് മനുഷ്യരെ പറ്റിക്കാനുള്ള ഇലക്ഷൻ സ്റ്റണ്ടാണെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിന് മുൻപ് ജാതി സെൻസസ് ആവശ്യം ഉന്നയിക്കുന്നതിന്റെ ആത്മാർത്ഥത എന്താണെന്നും വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസ് എടുക്കണം.
എന്നാൽ എടുത്തിട്ട് കവറിൽ ആക്കി അടച്ചു വയ്ക്കാൻ അല്ല. സെൻസസ് കൊണ്ട് മുന്നോക്കകാരനും പിന്നോക്കകാരനും പ്രയോജനം ലഭിക്കണം. അധികാരത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കണം. അങ്ങനെയാണെങ്കിൽ ജാതി സെൻസസിനെ സ്വാഗതം ചെയ്യാം എന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.