തൃശൂര്‍ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധവുമായി സിപിഎം. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കത്തിനും ഇടതുപക്ഷ വേട്ടയ്ക്കുമെതിരെ എൽ ഡി എഫിന്റെ ജനകീയ സഹകരണ സംരക്ഷണ സംഗമം ഇന്ന് . 13 മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രചരണ ജാഥകൾക്ക് സമാപനം കുറിച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കെ കരുവന്നൂർ വിഷയത്തിൽ സിപിഎം പ്രതിരോധം ശക്തമാക്കുകയാണ്. കരുവന്നൂർ ബിജെപിയും കോൺഗ്രസും ഒരുപോലെ രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണ യോഗം. വിഷയത്തിലെ സിപിഎം നിലപാട് വിശദീകരിച്ച് 13 മണ്ഡലങ്ങളിൽ പ്രചാരണ ജാഥകളും 460 പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് ജനകീയ സഹകരണ സംരക്ഷണ സംഗമം. വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ ചേരുന്ന സംഗമം സിപി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. അതേസമയം രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന നേതാക്കൾക്ക് വരെ പങ്കുണ്ട്. കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റതെന്നും വി ഡി സതീശൻ തുറന്നടിച്ചു.
കരുവന്നൂർ വിഷയത്തിൽ പദയാത്ര സംഘടിപ്പിച്ച കോൺഗ്രസ് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസടുത്തതിലും വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐയും മിണ്ടാതെ കൂടെ നില്‍ക്കേണ്ട നിലയാണ്. തിരുവന്ന്തപുരത്ത് സിപിഐ ഒറ്റക്ക് നേരിടേണ്ട തട്ടിപ്പു വേറെയുണ്ടെന്നതാണ് പ്രശ്നം