തിരുവനന്തപുരം. മുഖ്യമന്ത്രി എത്ര തുള്ളിയാലും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന ആവശ്യം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തുടരുന്നു.
വിഴിഞ്ഞം തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജുകൾ പിണറായി സർക്കാർ അട്ടിമറിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം പേരിടുന്ന ഘട്ടത്തിൽ ആലോചിക്കേണ്ടതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
തുറമുഖത്തിന് മുന്നിൽ പ്രതീകാത്മകമായി ഉമ്മൻചാണ്ടിയുടെ പേര് സ്ഥാപിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. സമൂഹമാധ്യമങ്ങലിലൂടെയാണ് ഏറ്റവും വലിയ പോരു നടക്കുന്നത്. യുഡിഎഫിന്‍റെ പ്രധാനായുധം പാര്‍ട്ടിപത്രം വിഴിഞ്ഞംതുറമുഖ പദ്ധതിയെ അപഹസിച്ചെഴുതിയ വാര്‍ത്തകളാണ്.
പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ടു കൊണ്ട് യുഡിഎഫും എൽഡിഎഫും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ തുറമുഖ പരിസരത്ത് നിരന്നു കഴിഞ്ഞു.