കോഴിക്കോട്.കെഎസ്എഫ്ഇ സമ്മേളനത്തിലെ പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പൊള്ളചിട്ടി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയതാണെന്ന് എ.കെ ബാലൻ പറഞ്ഞു.അതെ സമയം എ.കെ ബാലൻ്റെ പ്രതികരണത്തിന് എതിരെ കേന്ദ്ര മന്ത്രി വി.മുരളീധരനും, കെ.സുരേന്ദ്രനും രംഗത്ത് എത്തി.
കണക്കൊപ്പിക്കാൻ ഇല്ലാത്ത പേരിൽ കള്ള ഒപ്പിട്ട് ചിട്ടികൾ ഉണ്ടാക്കുന്നു.സഹകരണ മേഖലയിൽ മാത്രമല്ല ഇവിടെയും ഇഡി വരും എന്നോർക്കണം.
കരുവന്നൂരിന് മുമ്പ് കെഎസ്എഫ്ഇ യിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നു.
പത്ത് വർഷം നടന്ന തട്ടിപ്പ് ഇപ്പോഴാണ് കണ്ടുപിടിച്ചത്. അതിനാൽ നല്ല ഉത്തരവാദിത്വം ഉണ്ടാകണം എന്നായിരുന്നു എ.കെ ബാലൻ്റെ പരാമർശം.
സംഭവം വിവാദമായതോടെ പ്രസംഗത്തിൽ വിശദീകരണവുമായി എ.കെ ബാലൻ രംഗത്ത് എത്തി.പൊള്ളച്ചിട്ടി പരാമർശം – മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്ന് എ.കെ ബാലൻ പറഞ്ഞു.
അതെ സമയം എ.കെ ബാലൻ്റെ പരാമർശത്തിൽ വിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരനും,കെ സുരേന്ദ്രനും രംഗത്ത് എത്തി.
കെഎസ്എഫ്ഇ യിൽ കള്ള ചിട്ടി ഉണ്ടായിരുന്നു എന്ന് എ.കെ ബാലൻ തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ നടപ്പ് സാമ്പത്തിക വർഷം അത്തരം പ്രവണത ഉണ്ടായിട്ടില്ല എന്നാണ് എ.കെ ബാലൻ വിശദീകരിക്കാൻ ശ്രമിച്ചത്.