ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; പാചകവാതക വിതരണം സ്തംഭിക്കും

Advertisement

കൊച്ചി:
സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. വേതന വര്‍ധനവ് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല

ഇതിനിടയിലും തൊഴിലാളികളും ലേബര്‍ ഓഫീസര്‍മാരും ഉടമകളും തമ്മില്‍ ഇരുപതോളം ചര്‍ച്ചകള്‍ നടന്നു. ഇതിലൊന്നും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്. തൊഴിലാളികള്‍ ഇന്നലെ ഉച്ചവരെ പ്രതീകാത്മക സമരം നടത്തിയിരുന്നു. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിയാല്‍ സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിക്കും.

Advertisement