എം എൻ വിജയൻ സ്മൃതി യാത്രയിൽ കടുത്ത വിമർശനവുമായി മകൻ

Advertisement

തൃശൂർ.പു.ക.സ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുളള പ്രൊഫ.എം.എൻ വിജയൻ സ്മൃതി യാത്രയിൽ കടുത്ത വിമർശനവുമായി മകൻ വി.എസ് അനിൽകുമാർ രംഗത്തെത്തി. പതിനാറ് വർഷം മുൻപ് മാറ്റി നിറുത്തപ്പെട്ട പ്രൊഫ.എം.എൻ വിജയനെ പു.ക.സ വീണ്ടും ഉപയോഗിക്കുന്നത് ഏതൊക്കെയോ വേവലാതികളിൽപ്പെട്ട് ഉഴലുന്ന പ്രസ്ഥാനത്തിന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് വി.എസ് അനിൽകുമാർ ആരോപിച്ചു.
പു.ക.സ തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രൊഫ.എം.എൻ വിജയൻ്റെ കൊടുങ്ങല്ലൂരിലുള്ള വസതിയിൽ നിന്നും സ്മൃതി യാത്ര ആരംഭിക്കാൻ തീരുമാനിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ല.

പു.ക.സ യ്ക്ക് പഴയ കാര്യങ്ങൾ മറക്കാൻ കഴിഞ്ഞാലും തങ്ങൾക്ക് മറക്കാനാകില്ലെന്നും വി.എസ് അനിൽകുമാർ പറഞ്ഞു. എം.എൻ വിജയൻ്റെ വിഷയത്തിൽ
തെറ്റ് പറ്റിയെന്ന് നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കിൽ അത് തുറന്നു പറയാൻ പു.ക.സ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement